Tuesday, May 1, 2012

Friday, December 10, 2010

ഡിസംബര്‍

2010 കാലചക്രം മായ്ക്കുന്ന ഒരു വര്‍ഷം കൂടി .ഡിസംബര്‍ എന്നും വിരഹത്തിന്റെ വേദന നമ്മെ അറിയിക്കുന്നുവോ ?
തണുത്ത പ്രഭാതങ്ങളും മഞ്ഞു പെയ്യുന്ന രാവുകളും -ഏറ്റവും മനോഹരമായ ദിനരാത്രങ്ങള്‍ അല്ലേ !!!
പുതിയ പ്രതീക്ഷകളുടെ ജനുവരിയെക്കാളും എന്തോ ഡിസംബറിനെ നാം പ്രേമിക്കുന്നുവോ ?
നിലാവ് പെയ്യുന്ന നിശീധിനികളുടെ ഇടവഴികളില്‍ എവിടെയോ അവന്‍ ഒളിച്ചു നില്‍ക്കുന്നു - പുതിയ പ്രതീക്ഷകളോ പുതിയ പ്രതിബന്ധങ്ങളോ അറിയില്ല !!!
എങ്കിലും അവന്‍ എത്തുക തന്നെ ചെയ്യും - 2011 -
വരവേല്‍ക്കാം നാളെയുടെ നന്മകളും കനവുകളുടെ പ്രകാശവും കൊണ്ട് അലംകൃതമായ പുഞ്ചിരിയോടെ ഈ പുതുവര്‍ഷത്തേയും .......

Sunday, December 13, 2009

പ്രണയം

പ്രണയം വിരിയും നാളിതല്ലേ
എന്‍റെ പ്രണയിനി നിന്നെ ഞാന്‍ കണ്ടതല്ലേ
മറക്കില്ലൊരിക്കലും ജന്മങ്ങിളിനിയും
മഴ പോലെ പെയ്തൊഴിഞ്ഞാലും
ഒരു മഴ പോലെ പെയ്തൊഴിഞ്ഞാലും
ജന്മങ്ങള്‍ പലതും ഞാന്‍ കാത്തിരുന്നു
എന്‍റെ സഖിയെ തിരഞ്ഞു ഞാന്‍ നോവറിഞ്ഞു
പുലരിയില്‍ സുന്ദര സ്വപ്‌നങ്ങള്‍ കാണുമ്പോള്‍
നിന്‍ മുഖം എന്നും ഞാന്‍ തിരിച്ചറിഞ്ഞു
എന്‍റെ പ്രണയത്തെ എന്നും ഞാന്‍ അടുത്തറിഞ്ഞു
പിരിയില്ല എനിക്കറിയില്ല നീ എന്‍റെ ആത്മാവ്-
പോലും തൊട്ടറിഞ്ഞു എന്‍റെ -
ജീവന്റെ സ്പന്ദനം പോലറിഞ്ഞു
എന്റേത് മാത്രമല്ലെ നീ എന്നും
ഇനിയേതു ജന്മങ്ങള്‍ ഉണ്ടെങ്കിലും
നീ എന്‍റെ ജീവന്റെ ജീവനായ്
മാറാതിരുന്നെങ്കില്‍ എന്തിനു ജന്മങ്ങള്‍
എനിക്ക് തന്നു എന്ന് ഒരു ചോദ്യചിഹ്നമായേനെ
ഞാന്‍ ജഗദീശ്വരന്‍ഓടും പിണങ്ങിയേനെ
നന്ദി ഒരു പാട് നന്ദി ഇനി ജന്മങ്ങളില്ലെങ്കിലും
സ്വര്‍ഗ്ഗവാതില്‍ പോലും കണ്ടില്ലയെങ്കിലും
നീ എന്‍റെ സ്വന്തമായല്ലോ നീ എന്നെ -
ഒരു പാട് സ്നേഹിച്ചു പോയല്ലോ
ഒരു പാട് സ്നേഹിച്ചു പോയല്ലോ
-പ്രദീപ്‌ കൂറ്റനാട്

Friday, September 18, 2009

അതു കാശ്മീര്‍

അതു കാശ്മീര്‍ ഉയരുന്ന ജ്വാലകള്‍
കത്തിയമരുന്ന ഗൃഹങ്ങള്‍
പിടയുന്ന യുവത്‌ാങ്ങള്‍
തളരുന്ന മാതാക്കള്‍
അതു കാശ്മീര്‍ ഇന്നാ സ്വപ്ന ഭൂമിയില്‍
ഹൃദയ ഭേദകങ്ങളാം ദീനരോദനങ്ങള്‍ -
അലയടിക്കുന്നു കര്‍ണപടങ്ങളില്‍
തുളച്ചിറങ്ങുന്നു മിഴികളില്‍
അതു കാശ്മീര്‍ വെള്ളത്തലപ്പാവ് ധരിച്ച
കവികളെ കുളിര്‍മഴ കൊള്ളിച്ച
പഥികര്ക്കു പൂമെത്തയൊരുക്കിയ
ഭൂമിതന്‍ സ്വര്‍ഗലോകം
അതു കാശ്മീര്‍ അവിടേക്ക് നോക്കുക
ഇന്നവിടെ മുഴങ്ങുന്നതിടിനാദമല്ല
തോക്കുകള്‍ തന്‍ ഭീകര ഗര്‍ജ്ജനമാണ്
പീരങ്കികള്‍ തന്‍ അട്ടഹാസങ്ങളാണ്
അതു കാശ്മീര്‍ കാണുവിന്‍ സോദരെ
ഇന്നവിടെ പെയ്യുന്നത് മഞ്ഞു തുള്ളികളല്ല
ഷെല്ലുകള്‍ തന്‍ നിലക്കാത്ത മാരിയാണ്
ഇന്നവിടെ ഒഴുകുന്നത്‌ മനുജന്റെ ഹൃദയ ധമനിതന്‍ച്ചുടുചോരയാണ്
അതു കാശ്മീര്‍ ഉയരുന്ന വെടിയൊച്ചക്കിടയിലും
നാനാ മതസ്ഥരും ആലിംഗനം ചെയ്യുന്നു
പാറിപ്പറത്തുന്നു കരങ്ങളില്‍
ഭാരതാംബതന്‍ ത്രിവര്‍ണപ്പതാക

Wednesday, September 2, 2009

ഭാരതപ്പുഴയോരം

പന്തിരു കുലത്തിന്‍ മഹിമകളോതുന്ന
ഭാരതപ്പുഴയോരം ഇതു ഭാരതപ്പുഴയോരം
സായന്തനത്തിന്‍ കുളിര്‍ക്കാറ്റൊഴുകുന്ന
നിളതന്‍ പുഴയോരം ഇതു നിളതന്‍ പുഴയോരം
നീന്തി തുടിച്ചോരാ മുങ്ങി കുളിച്ചോരാ
പനിനീര്‍പ്പുഴയോരം ഇതു പനിനീര്‍പ്പുഴയോരം
വള്ളുവനാടിന്‍ ഇതിഹാസങ്ങള്‍
പിറവിയെടുത്തോരു പുണ്യ തീരം
ജാതി മതാന്ത്യ ചിന്തകളെല്ലാം കടലിലോഴുക്കിയ സ്നേഹതീരം
ഇതു മാനവ സ്നേഹത്തിന്‍ ഹര്ഷതീരം
ഭ്രാന്തന്റെ ചിന്തകള്‍ തത്‌ാങ്ങളായോ
രാരിയനെല്ലൂരിന്‍ വാസതീരം
ഗംഗതന്‍ സാനിധ്യം ഇവിടെയുമറിയിച്ച
പാക്കനാരുടെ ജന്മതീരം
തിറയും പൂതനും മൂക്കൊന്‍ ചാത്തനും
ആടിത്തിമര്‍ക്കുന്ന ആഹ്ലാദതീരം
പ്രാചീന നാടിന്റെ കഥകള്‍ പറയുന്ന
നരിവാളന്‍ കുന്നിന്റെ സ്വന്തം തീരം
കവികളും കാഥികരും സ്നേഹിച്ചു പോകുന്ന
പൊന്നിന്‍ കൊലുസിട്ട ഹരിത തീരം
മണ്ണിനും മനസ്സിനും കുളിര്‍കാറ്റു ആകുന്ന
ഭാരതപ്പുഴയോരം ഇതു ഭാരതപ്പുഴയോരം